മുനമ്പം നിവാസികൾക്ക് നീതി ലഭ്യമാക്കാൻ ഐക്യദാർഢ്യവുമായി സീറോമലബാർസഭ.

മുനമ്പം നിവാസികൾക്ക് നീതി ലഭ്യമാക്കാൻ ഐക്യദാർഢ്യവുമായി സീറോമലബാർസഭ.
Nov 8, 2024 09:08 AM | By PointViews Editr

കൊച്ചി: വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്നത്തിൽ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാർസഭയുടെ പിആർഒ. ഫാ. ഡോ. ആന്റണി വടക്കേകര വിസി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തിൽ, പ്രദേശവാസികളുടെ ആശങ്കകളകറ്റുന്ന മനുഷ്യത്വപരവും ശാശ്വതവുമായ പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു.

മുനമ്പത്തെ തീരദേശവാസികളുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേൾക്കാനും അവരുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിച്ചുനൽകാനും ഒരു നിയമവും തടസ്സമാകരുത്. കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പർദ്ദയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണ നേതൃത്വവും ജാഗ്രത പുലർത്തണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും സത്വരവും രമ്യവുമായ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങണമെന്നും ഫാ. ആന്റണി വടക്കേകര പ്രസംഗത്തിൽ പറഞ്ഞു.

Syro-Malabar Sabha stands in solidarity to bring justice to Munambam residents.

Related Stories
അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ പഞ്ചായത്ത്.

Nov 12, 2024 05:10 PM

അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ പഞ്ചായത്ത്.

അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ...

Read More >>
103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന് അവകാശവാദം.

Nov 12, 2024 01:31 PM

103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന് അവകാശവാദം.

103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന്...

Read More >>
കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

Nov 12, 2024 10:12 AM

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം...

Read More >>
എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

Nov 12, 2024 08:00 AM

എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

എയർ ഇന്ത്യയിൽ, ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ, മുൻകൂട്ടി ബുക്ക്...

Read More >>
വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി.

Nov 11, 2024 09:25 PM

വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി.

വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം...

Read More >>
നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ കൊന്നൊടുക്കും.

Nov 11, 2024 05:13 PM

നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ കൊന്നൊടുക്കും.

നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ...

Read More >>
Top Stories